SignIn
Kerala Kaumudi Online
Monday, 02 November 2026 2.12 AM IST

ട്രെയിനിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

aa
പ്രതി അസറുൾ ഇസ്ലാം

തിരുവനന്തപുരം: ട്രെയിനിൽ ഉറങ്ങികിടന്നിരുന്ന യുവതികളുടെ മോബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയിൽ. ആസാം സമഗുരി നാഗോൺ സ്വദേശി അസറുൾ ഇസ്ലാമിനെയാണ് (29) തമ്പാനൂർ റെയിൽവേ പൊലീസ് ആലുവയിൽ നിന്ന് പിടികൂടിയത്. 29ന് പുലർച്ചെ 4.30നാണ് കേസിനാസ്പദമായ സംഭവം. അമൃത എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി മുട്ടം വണ്ണപ്പുറം സ്വദേശി ചിന്നു, ആലുവ സ്വദേശി ജിഷ എന്നിവരുടെ സ്മാർട്ട് ഫോണുകൾ ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്നു.

ഇതേ കോച്ചിലുണ്ടായിരുന്ന അസറുൾ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോൾ ഫോൺ മോഷ്ടിക്കുകയും കഴക്കൂട്ടം സ്റ്റേഷനിൽ ചാടിയിറങ്ങി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് യുവതികൾ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു,​ പ്രതി സുഹൃത്തിന് വിറ്റ ഫോണുകൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിരം മോഷ്ടാവാണ് ഇയാളെന്നും ആദ്യമായാണ് പിടിക്കപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബാലു ബി.നായർ, എ.എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ സരിൻ, വിനീഷ്, ജോസ്, മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY