കൊല്ലം: പതിനാറുകാരിയെ യൂട്യൂബറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുഹമ്മദ് നിയാസിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. നടന്ന കാര്യം ആരോടും പറയരുതെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണിത്. ഇയാൾ മറ്റ് പെൺകുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.
'ഞാൻ ഈ വിഷയം വിട്ടു, മോൾ ഇനി ആരോടും ഇക്കാര്യം പറയരുത്. മരണം വരെ മോളുടെ വായിൽ നിന്നും ആരും ഇക്കാര്യം അറിയരുത്. ആരൊക്കെ എന്തൊക്കെ ചോദിച്ചാലും മോൾ ഇക്കാര്യം പറയരുത്. ഈ വിഷയം വിടണം'- പ്രതിശബ്ദ സന്ദേശത്തിൽ പറയുന്നു. 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അൽ ഹബീബിയ ഇസ്ലാമിക് അക്കാഡമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായ മുഹമ്മദ് നിയാസ് ജൗഹറിയെ ഇന്നലെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഈ സ്ഥാപനം കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന്റെ അമ്മയുടെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെയും മുത്തശ്ശിയെയും ഇയാൾ അൽ ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ വിളിച്ചുവരുത്തി. അവിടെ വച്ചും ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചും പിന്നീട് വിവിധയിടങ്ങളിൽ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.
2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. വ്ളോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹറി സോഷ്യൽ മീഡിയയിൽ മതപ്രഭാഷണ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ് ഇയാൾക്കുണ്ട്.
Mohammed Niyas Jauhari, a YouTuber and religious scholar, was arrested in Kollam for sexually abusing a 16-year-old girl. A voice message surfaced where he threatened the victim to remain silent. He allegedly coerced her by claiming her grandmother needed exorcism. Police are investigating other potential victims and financial dealings at his Islamic academy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |