SignIn
Kerala Kaumudi Online
Friday, 23 October 2026 2.06 AM IST

വിവാഹ സത്ക്കാരത്തിനിടെ സംഘർഷം: പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട്: ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ വിവാഹ സത്ക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിയുടെയും വിവാഹ സത്ക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയുടെ വീട്ടുകാർ കല്ലറയിൽ നിന്നു വന്ന ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കല്ലറ സ്വദേശിയായ ആൻസി, ഒന്നര വയസുള്ള മകൻ, ഭർത്താവ് ഷാഹിദ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ പ്രതികൾ ആക്രമിച്ചു. അതിന് മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കോട്ടുകാൽ വില്ലേജിൽ ചെറുകുളം കടയ്ക്കൽ വാറുവിളഗത്ത് വീട്ടിൽ ഷിഹാബ്ദീൻ, കല്ലറ വില്ലേജിൽ മുണ്ടണിക്കര തൗസീന മൻസിൽ ഷഹീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY