SignIn
Kerala Kaumudi Online
Friday, 23 October 2026 10.32 PM IST

വാറ്റു ചാരായവും കോടയുമായി അറസ്റ്റിൽ

biju

കോട്ടയം : ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കി സൂക്ഷിച്ച വാറ്റു ചാരായവും കോടയുമായി ഒരാൾ അറസ്റ്റിൽ. തൊടുപുഴ കുണുഞ്ഞി വാലോമറ്റത്തിൽ ബിജു രാജൻ (53)നെയാണ് പാലാ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ദിനേശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രവിത്താനം മാർക്കറ്റ് ഭാഗത്ത് വ്യാപകമായി ചാരായം നിർമ്മിച്ച് സൂക്ഷിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉള്ളനാട് മാർക്കറ്റിന് സമീപം തെങ്ങിൻ തോപ്പിലുള്ള ഷെഡിൽ നിന്നാണ് 1.250 വാറ്റ് ചാരായവും , 35 ലിറ്റർ വാഷും പിടിച്ചെടുത്തത്. കള്ള് ചെത്തിന്റെ മറവിൽ തെങ്ങിൻ തോപ്പിൽ നിർമ്മിച്ച ഷെഡിൽ വച്ച് രാത്രികാലങ്ങളിൽ ചാരായം നിർമ്മിച്ചശേഷം ലിറ്ററിന് 1500 രൂപ നിരക്കിലായിരുന്നു വില്പന. എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, രാജേഷ് ജോസഫ്, തൻസീർ, മനു ചെറിയാൻ, ഹരികൃഷ്ണൻ, സുമിതാ മോൾ, സുരേഷ് ബാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY