SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യു.പി സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

1

മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിലെ മാർക്കറ്റ് റോഡിലെ റൂമിൽ നിന്ന് ഏഴ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി മൂന്ന് പേരെ കീഴ് വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. യു.പി സ്വദേശിയായ രാജേഷ് സോങ്കർ (28),വായ്പൂര് ചക്കാലക്കുന്ന് വടക്കേടത്ത് വീട്ടിൽ ബിജു ജോസഫ് (വടക്കേടൻ 47), ചങ്ങനാശേരി സ്വദേശിയും മൊത്തക്കച്ചവടക്കാരനുമായ പുതുപ്പറമ്പിൽ വീട്ടിൽ ഷെമീർ ഖാൻ (35) എന്നിവരാണ് അറസ്റ്റിലായത്.

മല്ലപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യു.പി സ്വദേശിയുടെ മുറിയിൽ നിന്നുമാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 55000 രൂപ വില വരുന്ന 600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇടനിലക്കാരായ ബിജു ജോസഫിനെ വീട്ടിൽ നിന്നും ഷെമീർ ഖാനെ ഇലവുംതിട്ടയിൽ ഇനോവാ കാറിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ഏഴിമണിയോടെയായിരുന്നു പൊലീസ് പരിശോധന. ഷെമീർഖാൻ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വ്യാപാരം നടത്തുന്ന ആളാണ്. എസ്എച്ച്ഒ വിപിൻ ഗോപിനാഥ്, എസ്ഐ സതീഷ് ശേഖർ, എസ്.സി.പി.ഒ അൻസിം, സി.പി.ഒ മാരായ ഒലിവർ വർഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണൻ, അമൽ, അനസ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY