SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

അനധികൃത മണ്ണ് ഖനനം; നാല് ടിപ്പറും ഒരു മണ്ണ് മാന്തി യന്ത്രവും പിടികൂടി

മുതലമട: ഗ്രാമപഞ്ചായത്ത് ചെമ്മണംപതി നരിപ്പാറിച്ചള്ള തേക്കിൻക്കാടിൽ വ്യാപക അനധികൃത മണ്ണ് ഖനനം. തണ്ണീർത്തട പ്രദേശങ്ങളിൽ നിന്നും സർക്കാർ സംവിധാനങ്ങളുടെ അനുവാദമില്ലാതെ നടത്തിയ മണ്ണ് ഖനനപ്രദേശത്ത് നിന്നും കൊല്ലങ്കോട് പൊലീസ് നാല് ടിപ്പറും ഒരു മണ്ണ് മാന്തി യന്ത്രവും പിടികൂടി. സബ് ഇൻസ്‌പെക്ടർ ഓഫീസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനധികൃത മണ്ണു ഖനനം പിടികൂടി വാഹനങ്ങൾ ജിയോളജി റവന്യൂ വകുപ്പിന് കൈമാറിയത്. പിടിച്ചെടുത്ത വാഹനങ്ങൾക്ക് 35,000 രൂപ വീതം പിഴ ഈടാക്കി വിടുകയും കർശനനടപടികൾ സ്വീകരിക്കാതിരിക്കുകയുമാണ് അധികൃതരും വകുപ്പും ചെയ്തത്. മണ്ണ് മാന്തി യന്ത്രത്തിന് ഇൻഷ്വറൻസും ഇല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY