SignIn
Kerala Kaumudi Online
Thursday, 22 October 2026 11.58 PM IST

നാടൻ വാറ്റുചാരായവും കഞ്ചാവുമായി അറസ്റ്റിൽ

arrst

ചിറയിൻകീഴ്: തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വിറ്റിരുന്ന യുവാവിനെ ചിറയിൻകീഴ് എക്സൈസ് അറസ്റ്റ് ചെയ്തു.അഴൂർ കായൽവരമ്പിൽ വീട്ടിൽ പ്രദീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്.250ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റുചാരായവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.എക്സൈസ് ഇൻസ്‌പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ഷിബുകുമാർ,കെ.ആർ.രാജേഷ്,പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഹാഷിം,ദേവിപ്രസാദ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത് കുമാർ,വൈശാഖ്,അജാസ്,ശരത്ബാബു,റിയാസ്,ശരത്,വനിതാ സിവിൽ എക്സൈസ് ഓഫീസർ രാരി,സ്മിത, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

ഫോട്ടോ: പ്രദീഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY