SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

x

ആലപ്പുഴ: ലഹരിക്കച്ചവടം,​ അടിപിടി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായ യുവാക്കളെ എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് പിടികൂടി. ഹരിപ്പാട് മുട്ടം വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), ചേപ്പാട് കാണിച്ചനെല്ലൂർ എസ്.പി ഹൗസിൽ സൂരജ് (24) എന്നിവരാണ് 9 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. സിനിമാ രംഗവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു യദുകൃഷ്ണൻ. അതുവഴി വൻ തോതിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ച തുടർന്ന് ഇയാൾ താമസിച്ചിരുന്ന മാവേലിക്കര തട്ടാരമ്പലത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നുർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീജിത്ത്, എസ്.ഐ നൗഷാദ്, ഉദയൻ , നിസാർ , സുജിമോൾ, സജൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY