
കുന്നത്തുകാൽ: ആൾതാമസമില്ലാതെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളും 70000 രൂപയും കവർന്നതായി പരാതി. കാരക്കോണം ത്രേസ്യാപുരത്ത് മിലിറ്ററി ജീവനക്കാരനായ സന്തോഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ പ്രിയ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സാണ്.ജോലിയുടെ ഭാഗമായി സന്തോഷും ഭാര്യയും സ്ഥലത്തില്ലാത്തതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ആളില്ലാത്ത വീട്ടിലെ മുൻ വാതിൽ തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി വിവരം പ്രിയയെ അറിയിക്കുകയായിരുന്നു.ഇന്നലെ കാരക്കോണത്തെ വീട്ടിലെത്തിയ പ്രിയ വെള്ളറട പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്നലെ രാത്രി 8.30ന് പൊലീസും ഡോഗ് സ്കോഡും വീട്ടിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മോഷണം നടന്നത് എന്നാണെന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |