SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 PM IST

പതിനാറുകാരി പ്രസവിച്ചു; സഹോദരനെതിരെ മൊഴി

court

ചവറ: ചവറ സ്വദേശിയായ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ, സഹോദരനെതിരെ പെൺ​കുട്ടി മൊഴി നൽകി. ഡി.എൻ.എ പരിശോധനയ്ക്കായി പെൺകുട്ടിയുടെ പിതാവിന്റെയും സഹോദരന്റെയും സാമ്പിൾ പൊലീസ് ശേഖരിച്ചു. നേരത്തെ പെൺകുട്ടിയുടെ പിതാവാണ് ഗർഭത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഫലം ലഭിച്ചശേഷം കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ആഴ്ചകൾക്ക് മുമ്പ് തുടർച്ചയായ വയറുവേദനയെത്തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഏഴുമാസം ഗർഭി​ണി​യാണെന്ന് കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് പ്രസവിച്ചു. അമ്മ പ്രായപൂർത്തി ആകാത്തതിനാൽ കുട്ടിയെ ആലപ്പുഴ ശിശുക്ഷേമ സമി​തി ഏറ്റെടുത്തു.

വീട്ടിൽ അതിക്രമിച്ച് കയറിയവർ അറസ്റ്റിൽ

പെൺകുട്ടിയെ ഗർഭിണിയാക്കിയത് പിതാവാണെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി വീഡിയോ എടുക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കോയിവിള വിസ്മയ ബേൽ വീട്ടിൽ സൈമൺ​ (46), കോയിവിള ചിറയിൽ വീട്ടിൽ ക്രിസ്റ്റി (32), കോയിവിള കുറവന്റെ തെക്കതിൽ ബിനു ആന്റണി (39), കോയിവിള കോട്ടപ്പുറം വീട്ടിൽ ജോയ് (43), കോയിവിള കോട്ടപ്പുറത്ത് വീട്ടിൽ തോമസ് (48) എന്നിവരെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിയുടെ വീട്ടിലെത്തി ബഹളം വയ്ക്കുകയും പെൺകുട്ടിയുടെ പിതാവിനെ അക്രമിക്കുകയുമായിരുന്നു. പ്രതി സൈമണി​ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചു. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY