SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 PM IST

അമ്മയെ മകൻ വെട്ടിക്കൊന്നത് പണം നൽകാത്തതിലെ പക പ്രതിയെ റിമാൻഡ് ചെയ്തു

കോഴിക്കോട്: താമരശേരിയിൽ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ പിടിയിലായ ഏകമകൻ ആഷിഖിനെ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആവശ്യപ്പെട്ട പണം അമ്മ നൽകാത്തതിന്റെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആഷിഖ് പൊലീസിന് മൊഴി നൽകി. ലഹരിക്കടിമയാണ് ഇയാൾ.ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ രണ്ടുതവണ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അമ്മയുടെ പേരിലുള്ള സ്ഥലം വിൽക്കാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ഇയാൾ ചിലരോട് പറഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന താമരശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാർ പറഞ്ഞു.തന്നെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണെന്നാണ് പ്രതി കൊലപാതക ശേഷം പറഞ്ഞത്. ഇയാൾ കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിന് ആഷിഖിനെ നേരത്തെ ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.സുബൈദയെ കൊലപ്പെടുത്തിയ വീട്ടിൽ ഇന്നലെ ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. മെഡി.കോളേജിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതിയുടെ മുഖത്ത് അമ്മയെ കൊലപ്പെടുത്തിയതിൽ യാതൊരു കുറ്റബോധമോ കൂസലോ ഉണ്ടായിരുന്നില്ല.താമരശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട്ട് കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടിൽ നിന്ന് ആയുധം വാങ്ങി ആഷിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം വീട്ടിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സുബെെദയുടെ സംസ്കാരം ഇന്നലെ വെെകിട്ട് അടിവാരം ജുമാ മസ്ജിദിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY