SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 PM IST

സ്വർണ മാല പൊട്ടിച്ച പ്രതി പിടിയിൽ

chandran

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരന്റെ സ്വർണമാല പൊട്ടിച്ചെടുത്ത പ്രതി പൊലീസ് പിടിയിൽ. നെയ്യാറ്റിൻകര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടിൽ ചന്ദ്രനാണ് (45) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം. കന്യാകുമാരി സ്വദേശിയായ പരാതിക്കാരൻ കെ.എസ്.ആർ.ടിസി സ്വിഫ്ട് ബസിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം ബസ് എത്തിയ സമയം ഇയാളുടെ കഴുത്തിൽ കിടന്ന മാല പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ തടഞ്ഞുനിറുത്തി. കൊല്ലം ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ രാജു ഷൈജു, സി.പി.ഒമാരായ അനു.ആർ നാഥ്, രമേശ്, സുനേഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY