SignIn
Kerala Kaumudi Online
Friday, 23 October 2026 11.37 PM IST

ഒരേദിവസം പള്ളിയും അമ്പലവും വീടും കവർച്ച നടത്തിയവർ പിടിയിൽ

1

പൂവാർ: ഒരോ ദിവസം പള്ളിയുടെ കുരിശടിയിലും അമ്പലത്തിലും തൊട്ടടുത്ത വീട്ടിലും മോഷണം നടത്തിയ മൂവർ സംഘത്തെ കാഞ്ഞിരംകുളം പൊലീസ് പിടികൂടി. രക്തകറ പിൻതുടർന്ന പൊലീസ് പ്രതികളായ കരുംകുളം കൊച്ചുതുറ എംഎൻ തോട്ടം പുരയിടത്തിൽ മെറിൻ (19), പുതിയതുറ ആർ.ടി ഹൗസിൽ ശ്യാം (22), പൂവാർ എരിക്കലുവിള വീട്ടിൽ റോജിൻ (20) എന്നിവരെ കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രി കരുംകുളം ശിവ ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ മതിൽ ചാടികടന്ന് ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകർത്ത് 7000 ത്തോളംരൂപയും 4 നിലവിളക്കുകളും മോഷ്ടിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിൽ കയറിയ പ്രതികൾ ഒരു നിലവിളക്ക് മോഷ്ടിച്ചു. അതിനുശേഷം കൊച്ചുതുറ ചർച്ചിന് കീഴിലുള്ള മദർ തെസേരയുടെ കുരിശടിയുടെ ഗ്ലാസ് കൈകൊണ്ട് ഇടിച്ച് തകർത്ത ശേഷം കാണിക്ക വഞ്ചിയിലുണ്ടായിരുന്ന പണവും അപഹരിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പൊലീസെത്തി നടത്തിയ പരിശോധനയിൽ കുരിശടിക്ക് സമീപം മുതൽ തൊട്ടടുത്ത വഴിയിലും രക്തം വാർന്നൊഴുകിയ നിലയിലും കണ്ടെത്തി. പൊലീസ് ചുവട് പിടിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് മെറിന്റെ വീട്ടിലായിരുന്നു. പോലീസിനെ കണ്ടതോടെ മെറിനും കൂട്ടാളികളും വീട്ടിൽ നിന്നു ഇറങ്ങിയോടി. പിൻതുടർന്ന പൊലീസ് മൂവർ സംഘത്തെ കൊച്ചുതുറയ്ക്ക് സമീപം നിന്ന് പിടിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ശിവക്ഷേത്രത്തിൽ പരിശോധനയ്ക്ക് എത്തിച്ച പൊലീസ് നായ മെറിൻ്റെ വീട്ടിൽ മണം പിടിച്ചെത്തി. അവിടെ പരിശോധന നടത്തിയ പൊലീസ് മോഷണ വസ്തുക്കളായ നിലവിളക്കുകൾ കണ്ടെടുത്തു. പ്രതികൾ ലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.എസ്.ഐ മാരായ ശശിഭൂഷൺ നായർ, രാജേഷ് കുമാർ.എസ്, റോയി, എ.എസ് ഐ വിമൽകുമാർ, സീനിയർ സിപിഒ വിമൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മെറിൻ നിരവധി കേസിലെ പ്രതിയാണ്. സഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടായിരുന്നതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY