SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

പെരുമ്പളത്ത് ബോട്ട് ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചു

y

പെ​രു​മ്പ​ളം​:​ ​സ​ർ​വീ​സ് ​ക​ഴി​ഞ്ഞു​വ​ന്ന​ ​ബോ​ട്ടി​ൽ​ ​ഉ​റ​ങ്ങി​യ​ ​ഡ്രൈ​വ​റു​ടെ​ ​ത​ല​ ​അ​ടി​ച്ചു​പൊ​ട്ടി​ച്ച് ​മ​ദ്യ​പ​സം​ഘം.​ ​ഡ്രൈ​വ​ർ​ ​നി​ജി​ൽ​കു​മാ​റി​ന്റെ​ ​(28​)​ ​ത​ല​യ്ക്കാ​ണ് ​അ​ടി​യേ​റ്റ​ത്.​ ​ര​ക്തം​ ​വാ​ർ​ന്ന് ​പ​രി​ക്കേ​റ്റ​ ​ഡ്രൈ​വ​റെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ശ​നി​യാ​ഴ്ച​ ​സൗ​ത്ത് ​ക​നാ​ൽ​ ​ജെ​ട്ടി​യി​ൽ​ ​എ​സ്-​ 39​ ​എ​ന്ന​ ​ബോ​ട്ടി​ന്റെ​ ​സ​ർ​വീ​സ് ​ക​ഴി​ഞ്ഞ​ ​ശേ​ഷം​ ​ജീ​വ​ന​ക്കാ​ർ​ ​ബോ​ട്ടി​ൽ​ ​ഉ​റ​ങ്ങു​മ്പോ​ൾ​ ​രാ​ത്രി​ 2.30​ ​ഓ​ടെ​ ​ബോ​ട്ടി​ന് ​മു​ക​ളി​ൽ​ ​നി​ന്ന് ​ആ​ത്മ​ഹ​ത്യാ​ ​ഭീ​ഷ​ണി​ ​മു​ഴ​ക്കു​ന്ന​ 4​ ​പേ​രെ​ ​ക​ണ്ടു.​ ​
ഇ​വ​രെ​ ​അ​നു​ന​യി​പ്പി​ച്ച് ​മു​ക​ളി​ൽ​ ​നി​ന്നി​റ​ക്കി​യോ​ടെ​ ​ഇ​വ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ആ​ക്ര​മി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തി​നി​ടെ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ൾ​ ​താ​ഴെ​ ​കി​ട​ന്ന​ ​ഇ​രു​മ്പു​വ​ടി​ ​കൊ​ണ്ട് ​ഡ്രൈ​വ​ർ​ ​നി​ജി​ൽ​കു​മാ​റി​ന്റെ​ ​ത​ല​യ്ക്ക് ​അ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൂ​ന്നു​ ​പേ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ത​ല​യ്ക്ക് ​അ​ടി​ച്ച​ ​ആ​ൾ​ ​ഒ​ളി​വി​ലാ​ണ്.​
​ഞാ​യ​റാ​ഴ്ച​ ​പെ​രു​മ്പ​ള​ത്തെ​ ​ക​ല്യാ​ണ​വീ​ട്ടി​ൽ​ ​മ​ദ്യ​പി​ച്ച് ​ബ​ഹ​ളം​ ​ഉ​ണ്ടാ​ക്കി​യ​ ​നാ​ൽ​വ​ർ​ ​സം​ഘ​മാ​ണ് ​ജീ​വ​ന​ക്കാ​രെ​ ​ആ​ക്ര​മി​ച്ച​തെ​ന്ന് ​പ​റ​യു​ന്നു.​ ​
ബോ​ട്ട് ​മാ​സ്റ്റ​ർ​ ​ബ്രി​ജേ​ഷ്,​ ​സു​ധി​മോ​ൻ,​ ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ​ ​ഡ്രൈ​വ​ർ​ ​നി​ജി​ൽ​കു​മാ​ർ,​ ​ല​സ്ക്ക​ർ​മാ​രാ​യ​ ​ജോ​ബി,​ ​മു​കു​ന്ദാ​ക്ഷ​ൻ​ ​എ​ന്നി​വ​രാ​ണ് ​ബോ​ട്ടി​ലെ​ ​ജീ​വ​ന​ക്കാ​ർ.​ ​മൂ​ന്നാ​ഴ്ച​ ​മു​ൻ​പ് ​വാ​ത്തി​ക്കാ​ട് ​ജെ​ട്ടി​യി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​ബോ​ട്ടി​ലെ​ ​വെ​ള്ളം​ ​വ​റ്റി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​മ​ദ്യ​പ​സം​ഘം​ ​ജീ​വ​ന​ക്കാ​രെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​പെ​രു​മ്പ​ള​ത്തി​ന് ​പു​റ​ത്തു​ള്ള​ ​ജീ​വ​ന​ക്കാ​ർ​ ​രാ​ത്രി​യി​ൽ​ ​ബോ​ട്ടി​ൽ​ ​ത​ന്നെ​യാ​ണ് ​ത​ങ്ങു​ന്ന​ത്.

പെ​രു​മ്പ​ള​ത്തെ​ ​പ​ല​ ​ജെ​ട്ടി​ക​ളി​ലും​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ളി​ച്ച​മി​ല്ല.​ ​രാ​ത്രി​യി​ൽ​ ​ബോ​ട്ടി​ൽ​ ​ത​ങ്ങു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​മ​ദ്യ​പ​രു​ടെ​യും​ ​ക​ഞ്ചാ​വ് ​ലോ​ബി​യു​ടെ​യും​ ​ശ​ല്യ​മു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​മ​തി​യാ​യ​ ​സു​ര​ക്ഷ​ ​അ​ധി​കൃ​ത​ർ​ ​ഒ​രു​ക്ക​ണം
കെ.​ആ​ർ.​ ​സോ​മ​നാ​ഥൻ
പ്ര​സി​ഡ​ന്റ്
ബോ​ട്ട് ​പാ​സ​ഞ്ചേ​ഴ്സ് ​
അ​സോ​സി​യേ​ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY