SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 PM IST

രണ്ട് കടകളിൽ നി​ന്ന് രണ്ടുലക്ഷം കവർന്നു; പ്രതി പിടിയിൽ 

mankulam-thomas

തിരുവല്ല : നഗരമദ്ധ്യത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ എ.ജെ.തോമസ് (മാങ്കുളം തോമസ്) തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല നഗരത്തിലെ മിഡാസ് ബ്യൂട്ടിപാർലർ, ആൽഫ ട്രേഡിംഗ് കമ്പനി എന്നിവിടങ്ങളിൽ നടന്ന മോഷണക്കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

മിഡാസ് ബ്യൂട്ടിപാർലറിൽ നടന്ന മോഷണ കേസ് അന്വേഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ നാലിന് രാത്രി ആൽഫ ട്രേഡിംഗ് കമ്പനിയിൽ നടത്തിയ മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ.അനൂപ്, അഖിലേഷ്, അവിനാശ്, മനോജ് എന്നിവരുടെ സംഘമാണ് പ്രതിയുടെ സ്വദേശമായ മാങ്കുളത്തു നിന്ന് പിടികൂടിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാടജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് ഡിവൈ.എസ്.പി എസ്.അഷാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY