SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനഞ്ചുകാരിയായ ട്യൂഷൻ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മുട്ടത്തറ ചാലിയറ പുതുവൽപുത്തൻവീട്ടിൽ രമേഷ് കുമാർ (37) ആണ് അറസ്റ്റിലായത്. മൂന്ന് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം.

പൂജപ്പുരയിലെ ട്യൂഷൻ സെന്ററിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടി ഇപ്പോൾ ബിരുദത്തിന് പഠിക്കുകയാണ്.ഇപ്പോഴാണ് പെൺകുട്ടി പരാതി നൽകിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY