SignIn
Kerala Kaumudi Online
Thursday, 22 October 2026 11.58 PM IST

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: പ്രതികൾ പിടിയിൽ

purushtmn

കോട്ടയം: സ്വകാര്യഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ പ്രതികൾ അറസ്റ്റിൽ. വാഴൂർ പാണ്ടിമാക്കൽ പുരുഷോത്തമൻ (വിജയൻ), എറണാകുളം കുറുപ്പൻപടി ചിറങ്ങര വീട് ജിജി മാത്യു, തൊടുപുഴ മുതലക്കോടം കുഴിയ്ക്കത്തോട്ടി സുബൈർ, കൊഴുവൻകുളം മുണ്ടാപ്ലാക്കൽ മഞ്ജു എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയ്ക്കത്തോട്ടിൽ പ്രവർത്തിയ്ക്കുന്ന നരിപ്പാര ഫിനാൻസിലായിരുന്നു തട്ടിപ്പ്. തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണ സമിതി എന്ന സംഘടനയുടെ ഭാരവാഹികളാണ് പ്രതികളിൽ മൂന്നുപേർ. ഇവർ പല സംഘടനകളുടെയും പേരിൽ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയതായി പരാതിയുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.എച്ച്.ഒ കെ.പി തോംസൺ, എസ്.ഐമാരായ ഷാജി, റെയ്‌നോൾഡ്‌സ്, എ.എസ്.ഐമാരായ റെജി, ലക്ഷ്മി , സി.പി.ഒമാരായ ഷമീർ, രാഹുൽ എന്നിവർ ചേർന്ന് തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY