SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് കഠിന തടവും പിഴയും

ratheesh

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത 12കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 23 വർഷം കഠിന തടവും 55,000രൂപ പിഴയും.വെട്ടുകാട് കൊച്ചുവേളി പൊഴിക്കര ടി.സി 80/52 പുതുവൽ വീട്ടിൽ രതീഷ് എന്ന ശേഖറിനെ(42)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം. പിഴത്തുക അപര്യാപ്തമായതിനാൽ ലീഗൽ സർവ്വീസ് അതോറിട്ടി അതിജീവിതനായ ആൺകുട്ടിക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2019 ഓണ അവധിക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. കടൽപ്പണിക്കാരനായ പിതാവിന്റെ സുഹൃത്തായ പ്രതി കുട്ടി താമസിച്ചിരുന്ന വാടക വീട്ടിലെത്തി മദ്യപിച്ച ശേഷം രാത്രി അവിടെ കിടന്ന് ഉറങ്ങിയ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിയെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞില്ല.സ്കൂളിൽ നടത്തിയ കൗൺസലിംഗിൽ കുട്ടി പീഡന വിവരം പറയുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ വലിയതുറ സബ് ഇൻസ്പെക്ടർമാരായിരുന്ന ജി.എസ്.രതീഷ്,വി.അശോക് കുമാർ എന്നിവർ ചേർന്നാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY