SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം: പ്രതിക്ക് 33 വർഷം തടവ്

nishad

കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 33 വർഷം തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം അക്കിക്കാവിലുള്ള രാരുവളപ്പിൽ നിഷാദിനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷ വിധിച്ചത്. 2025ലാണ് കേസിനാസ്പദമായ സംഭവം. നിഷാദിന്റെ വീടിനടുത്ത് കെട്ടിയിരുന്ന ആനയെ കാണുന്നതിന് സ്ഥിരമായി എത്തിയിരുന്ന കുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടുകാർ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കുകയും കുന്നംകുളം എസ്.എച്ച്.ഒ ആയിരുന്ന യു.കെ.ഷാജഹാൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY