SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

അമരവിളയിൽ 17.5 ലക്ഷം രൂപ നോട്ട് കെട്ടുകൾ പിടികൂടി

നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിൽ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന നോട്ട് കെട്ടുകൾ പിടികൂടി. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് 17.5 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഇന്നലെ രാവിലെ 8.30ഓടെ അന്തർ സംസ്ഥാന വാഹനങ്ങളിൽ നടത്തിയ പരിശോധനയിലാണ് സംഭവം. യാത്രക്കാരനായ കർണാടക കോലാർ ജില്ലയിലെ ശീലപള്ളി കുനിപ്പള്ളി നാരായണ സ്വാമിയിൽ (29)നിന്നാണ് മതിയായ രേഖകൾ ഇല്ലാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.അനിൽകുമാറും സംഘവും നോട്ട് കെട്ടുകൾ ഇൻകംടാക്സ് അധികൃതർക്ക് കൈമാറി. കേരളത്തിൽ നടന്നുവരുന്ന ഇലക്ഷൻ പ്രചാരണത്തിനായി എത്തിച്ചതാകാം പണമെന്നാണ് നിഗമനം. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ രാജീവ്. കെ.എച്ച്, പ്രിവന്റീവ് ഓഫീസർ ഗിരീഷ് കുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്,നന്ദകുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ പ്രവീജ ജെ.വി എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY