SignIn
Kerala Kaumudi Online
Saturday, 27 June 2026 11.40 PM IST

സ്ത്രീധന പീഡനം: ഭർത്താവ് പൊലീസിന്റെ പിടിയിൽ

deepak

തിരുവനന്തപുരം: സ്ത്രീധനത്തിനായി ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗൃഹനാഥനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളിയാഴതുറ, ദീപം വീട്ടിൽ ഇന്ദിരയുടെ മകൻ ദീപക് ജെ.എസ്(45) ആണ് പിടിയിലായത്.

വിവാഹസമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വർണ്ണം മുഴുവൻ പ്രതി തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇതിനോടകം വിനിയോഗിച്ചിരുന്നു. തുടർന്നും ഭാര്യയുടെ വീട്ടുകാരിൽ നിന്നു കൂടുതൽ സ്വർണം ആവശ്യപ്പെട്ടും ഭാര്യയുടെ പേരിലുള്ള വസ്തു വിൽക്കാൻ നിർബന്ധിച്ചുമായിരുന്നു പീഡനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY