SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ലഹരി മാഫിയകളുടെ താവളമായി പൂവാർ

d

പൂവാർ: ടൂറിസ്റ്റ് കേന്ദ്രമായ പൂവാറിൽ ലഹരി മാഫിയകൾ സജീവമാകുന്നു. പൂവാറിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത് അന്തർസംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളാണ്. കൂടാതെ തമിഴ്നാട്, കർണ്ണാടക,മഹാരാഷ്ട്ര,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മാരകമയക്കുമരുന്നുകൾ എത്തിക്കുന്നുണ്ട്.

പൂവാറിലെ അനധികൃത ടൂറസ്റ്റ് കേന്ദ്രങ്ങളായ ഹോട്ടലുകളും റിസോർട്ടുകളുമാണ് ഇവരുടെ താവളം. ഇവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ മയക്കുമരുന്നിന്റെ വൻ ശേഖരങ്ങളാണ് പിടികൂടിയിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറെയും 18നും 30നും ഇടയിൽ പ്രായമുള്ളവരാണ്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ലഹരിക്കേസിൽ പിടിയിലായവർ നിരവധിയാണ്. യുവാക്കൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ലഹരി വില്പന. യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിയുടെ ഉപയോഗം ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലഹരി വ്യാപനം തടയാൻ ശക്തമായ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു.

ലഹരി മാഫിയകൾ തീരപ്രദേശങ്ങളിൽ രൂക്ഷമായ അക്രമമാണ് അഴിച്ചുവിടുന്നത്. നാട്ടിൽ മോഷണവും, പിടിച്ചുപറിയും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പെരുകുകയാണ്.

ലഹരി വ്യാപനം തടയാൻ ശക്തമായ നടപടി വേണം.

അമരവിള ജയകുമാർ, സംസ്ഥാന ജനറൽ കൺവീനർ,

മദ്യനിരോധന സമിതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY