വടക്കാഞ്ചേരി: കൂട്ടക്കവർച്ചക്ക് ഒരുക്കം നടത്തുന്നതിനിടെ പൂമല തെറ്റാലിക്കൽ ജസ്റ്റിന്റെ (25) നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ചെപ്പാറയിൽ വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് കടലൂർ കാട്ടു മണ്ണാർകോവിൽ ഹൗസ് നമ്പർ 146ൽ വല്ലരസ് (27), ആർത്താറ്റ് ചെമ്മണ്ണൂർ മമ്പറത്ത് മുകേഷ് (27), ചൂണ്ടൽ മമ്മ്രസായില്ലത്ത് അഫ്‌സൽ (29), എരനെല്ലൂർ മേലേതലക്കൽ സഞ്ജയ് (38) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർ കുന്നുംകുളം പൊലീസ് സ്‌റ്റേഷനിലെ വിവിധ കേസുകളിലെ പ്രതികളാണ്.
ഇന്നലെ പുലർച്ചെ രണ്ടിന് പൊലീസ് പട്രോളിംഗിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ സംഘത്തെ കണ്ടത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് 2,70,810 രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധ മറുപടികളാണ് സംഘം നൽകിയത്. ഇതോടെ എസ്.ഐ
ശൈലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |