SignIn
Kerala Kaumudi Online
Saturday, 06 June 2026 2.04 AM IST

കൊറിയർ സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് ഗുളികകൾ പിടികൂടി

excise

തൊടുപുഴ: അടിമാലിയിൽ കൊറിയർ സ്ഥാപനത്തിൽ നിന്ന് 60 കഞ്ചാവ് ഗുളികകൾ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ടൗണിലെ ഇൻസ്റ്റാകാർട്ട് എന്ന കൊറിയർ സ്ഥാപനത്തിൽ നിന്ന് അടിമാലി നാർക്കോട്ടിക്ക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഇവ പിടികൂടിയത്. രണ്ടു ബോക്സുകളിലായി 315 ഗ്രാം ഗുളികകളാണ് എത്തിയത്.

ഒരു ബോക്സിൽ അഞ്ചുഗ്രാം വീതമുള്ള 30 ഗുളികകളാണ് ഉണ്ടായിരുന്നത്. അഡ്രസ് വ്യാജമായതിനാൽ കൊറിയർ തിരിച്ചയയ്ക്കാൻ ജീവനക്കാർ മാറ്റിവച്ചിരിക്കുകയായിരുന്നു. കൊറിയർ സ്ഥാപനങ്ങളും ഡെലിവറി ജീവനക്കാരുടെ ബാഗുകളും പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ബീഹാർ മേൽവിലാസത്തിൽ നിന്നാണ് ഇവ അയച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ മേൽവിലാസം വ്യാജമാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY