SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.51 AM IST

വീടുകളിൽ നിന്ന് വയറിംഗ്  സാധനങ്ങൾ മോഷ്ടിച്ചു 

മാനന്തവാടി: നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് വയറിംഗ് സാധനങ്ങൾ മോഷ്ടിച്ചു. പെരുവകയിലും പടച്ചിക്കുന്നിലും നിർമാണം നടക്കുന്ന വീടുകളിലെ ഇലക്ട്രിക് വയറുകളുൾപ്പെടെയുള്ള വയറിംഗ് സാധനങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഇലക്ട്രിക് വയറുകൾ മുറിച്ചു മാറ്റിയായിരുന്നു മോഷണം. പഞ്ചായത്ത് മുൻ ജീവനക്കാരനും ക്ലബ്ബ് കുന്നിലെ താമസക്കാരമായ
അജേഷ് നിവാസിൽ ചന്ദ്രൻ പെരുവകയിൽ നിർമ്മിക്കുന്ന വീട്ടിൽ നിന്നുമാണ് ഇലക്ട്രിക് വയറുകളുൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയത്. 3 ല ക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ചന്ദ്രൻപറഞ്ഞു. പൊലീസിൽ പരാതി നൽകി. മാനന്തവാടി പടച്ചിക്കുന്നിലും നിർമ്മാണം നടക്കുന്ന ഒരു വീട്ടിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY