തൃശൂർ: എടത്തുരുത്തിയിൽ അടച്ചിട്ടിരുന്ന പ്രവാസിയുടെ വീട്ടിൽനിന്ന് വിലകൂടിയ അലങ്കാരച്ചെടികൾ കവർന്നു. വെള്ള ഇന്നോവ കാറിലെത്തിയ മാസ്‌ക് ധരിച്ച മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. എടത്തുരുത്തി സ്വദേശി വലിയവീട്ടിൽ പോളിന്റെ വീട്ടുമുറ്റത്തുനിന്നാണ് ചട്ടികളുൾപ്പെടെ ചെടികൾ മോഷ്ടിച്ചത്. പോളും കുടുംബവും വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി വീടിന് മുന്നിലെ ഇടവഴിയിൽ കാർ നിർത്തിയിട്ടശേഷം, പ്രതികൾ വളരെവേഗം ചെടികൾ ഓരോന്നായി കാറിലേക്ക് എടുത്തുമാറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് 40,000 രൂപയുടെ ചെടികൾ നഷ്ടപ്പെട്ടതായാണ് വീട്ടുകാർ പറയുന്നത്. ദൃശ്യങ്ങൾ സഹിതം ലഭിച്ച പരാതിയിൽ കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെയോ വാഹനത്തെയോ കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |