SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.03 AM IST

അതിജീവിതയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ajith
പ്രതിയായ അജിത്ത്

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. ലോകമലേശ്വരം ഐക്കരപറമ്പ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ അജിത്ത് (40) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി.

കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട്, വടക്കെക്കര പൊലീസ് സ്റ്റേഷൻ പരിധികളിലായി സമാനമായ ലൈംഗികാതിക്രമ കേസുകളിലും അപകടകരമായ രീതിയിൽ വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽപ്പിച്ച കേസിലും ഉൾപ്പെടെ നാല്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മതിലകം ഇൻസ്‌പെക്ടർ എസ്. രജീഷ്, കൊടുങ്ങല്ലൂർ സബ് ഇൻസ്‌പെക്ടർമാരായ ഇ.യു. സൗമ്യ, ഒ.ജി. ഷാജു, അറഫാത്ത്, എ.എസ്.ഐമാരായ ഉമേഷ്, ജോസഫ്, സീനിയർ സി.പി.ഒ ജിജിൻ ജയിംസ്, സി.പി.ഒ.മാരായ ഷമീർ, അമൽദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY