തിരുവനന്തപുരം: അമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി കോവളം മുട്ടയ്ക്കാട് താന്നിവിള വീട്ടിൽ രവീന്ദ്ര (76)ന് 21 വർഷം കഠിനതടവും 1ലക്ഷം രൂപ പിഴ ഒടുക്കാനും രണ്ടാംപ്രതി വെങ്ങാനൂർ ആഴക്കുളം സ്വദേശി ബൈജു (51)വിനെ 5 വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 1 ജഡ്ജി കെ.എം. സുജ വിധിച്ചു. അതിജീവിതയ്ക്ക് ആറുവയസ്സുള്ളപ്പോൾ മാതാവ് മരിച്ചു പോയിരുന്നു. അച്ഛൻ ഒരു കേസിൽപ്പെട്ട് ജയിലിലും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്, അഡ്വ.വി.ആർ. മായാദേവി എന്നിവർ ഹാജരായി. കോവളം എസ്.എച്ച്.ഒ ആയിരുന്ന പി.അജിത് കുമാറാണ് കേസ് അന്വേഷിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |