SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.17 AM IST

മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷം തട്ടിയ രണ്ടുപേർ പിടിയിൽ

santhosh-musthafa
പിടിയിലായ സന്തോഷ് കുമാർ മുസ്തഫ.

ആലപ്പുഴ: നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വെച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികൾ പിടിയിലായി.മുക്കുപണ്ടം നിർമ്മിച്ച് നൽകുന്ന സംഘാംഗങ്ങളായ കണ്ണൂർ ധർമ്മോദയം പെരിങ്ങോളി ഉഷസ് നിവാസിൽ സന്തോഷ് കുമാർ (55),കണ്ണൂർ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടിൽ മുസ്തഫ (52) എന്നിവരെയാണ്‌ ചേർത്തല ഇൻസ്‌പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.സമാന കേസിൽ നേരത്തെ 3 പേർ പൊലീസ് പിടിയിലായിരുന്നു.തുടർന്നാണ് നിർമ്മാണ സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.ചേർത്തല എസ്.ഐ.അനിൽകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീഷ്, സുധീഷ്,അജയ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY