
ആറ്റിങ്ങൽ: നിർമ്മാണം നടക്കുന്ന സൈറ്റിൽ നിന്ന് 13 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. ഇളമ്പ സ്വദേശി രാഹുൽ(27),ഊരുപൊയിക കോടാലിക്കോണം സ്വദേശികളായ വിജിത്ത് (37,ജിത്തു),സോണി തോമസ്(40),ഊരുപൊയിക സ്വദേശികളായ അരുൺലാൽ(36),സജീവ് (38) എന്നിവരും ആക്രി വ്യാപാരം നടത്തുന്ന ജലീലു (56)മാണ് പിടിയിലായത്. വാളക്കാട് മുസ്ലിം പള്ളിയ്ക്ക് സമീപം നിർമ്മാണം നടക്കുന്ന സുരേഷ് കുമാറിന്റെ വീട്ടിലായിരുന്നു മോഷണം. 30ന് ആറ്റിങ്ങൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേഖലയിലെ സ്ക്രാപ്പ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാളക്കാട് ആക്രിക്കടയിൽ നിന്ന് മോഷണം പോയ ചില സാധനങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു. തുടർന്നാണ് പൊലീസ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്ത് കാണിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ അനുരാജ്,എസ്.ഐമാരായ ഷാൻ,സിത്താര,എ.എസ്.ഐമാരായ മുരളീധരൻ,പ്രേംകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രതികളെ റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |