SignIn
Kerala Kaumudi Online
Monday, 13 July 2026 2.54 AM IST

വിവാഹ സത്കാരത്തിനിടെ ഐസ്ക്രീം നൽകിയില്ല; സംഘർഷത്തിനിടെ വധു കുഴഞ്ഞുവീണു

aa

ഇരവിപുരം: വിവാഹശേഷമുള്ള സത്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. തുടർന്ന് കുഴഞ്ഞുവീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8:30ഓടെ പള്ളിമുക്ക് ഇരവിപുരം റോഡിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വരന്റെ വീട്ടുകാരാണ് സത്കാര ചടങ്ങുകൾ ഒരുക്കിയിരുന്നത്. ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്ന പേരിൽ ഒരുസംഘം ഐസ്ക്രീം കൂട്ടത്തോടെ എടുത്തുകൊണ്ട് പോവുകയായിരുന്നു. ഇതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽ തല്ലിനും കാരണമാക്കിയത്.
ഈ സമയത്താണ് വധുവിന് ദേഹാസ്വസ്ഥം ഉണ്ടായത്. സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ഇരവിപുരം പൊലീസ് ഏതാനും പെരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പള്ളിമുക്ക് ഇരവിപുരം റോഡിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ