SignIn
Kerala Kaumudi Online
Saturday, 18 July 2026 3.38 AM IST

പുതുപ്പാടിയിൽ യുവാവിന് ക്രൂര മർദ്ദനം : രണ്ടുപേർ പിടിയിൽ

പുതുപ്പാടി: യുവാവിനെ പട്ടികയുപയോഗിച്ച് ക്രൂരമായി മർദ്ദിച്ചസംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

കുപ്പായക്കോട് സ്വദേശികളായ കക്കോടൻ സൽസു തോമസ് പിതാവ്, കക്കോടൻ തോമസ് എന്നിവരെയാണ് വധശ്രമം അടക്കം ചുമത്തി താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. ഈങ്ങാപ്പുഴ-കോടഞ്ചേരി റോഡിൽ കുപ്പായക്കോട് ഫാക്ടറിപ്പടിയെന്ന സ്ഥലത്തുവെച്ച് കലമ്പുക്കാട്ടിൽ ബെർനിഷ് മാത്യു (28) നെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. ബെർനിഷ് മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ ബിനീഷിനെ പ്രതികൾ മർദ്ദിക്കുന്നത് തടഞ്ഞതിനാണ് ബെർനിഷിന് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നത്. പ്രതികൾ പ്രദേശത്ത് അനധികൃത മദ്യവിൽപ്പനക്കാരാണെന്ന് നാട്ടുകാർ പറഞ്ഞു. സൽസ് തോമസും ബെർനിഷ് മാത്യുവും നിരവധി കേസുകളിലെ പ്രതികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY