
പറവൂർ: വില്പനക്കായി കഞ്ചാവ് കൈവശം വച്ച കേസിൽ പശ്ചിമബംഗാൾ മൂർഷിദാബാദ് ബാബൽതലിയിൽ അനാറുൾ ഷേഖിനെ (50) അഞ്ച് വർഷം കഠിനതടവിന് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - ഒന്ന് ശിക്ഷിച്ചു. 50,000 രൂപ പിഴയുമടക്കണം. 2019 മാർച്ച് 15ന് മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് 1.170 കിലോഗ്രാം കഞ്ചാവുമായി വരാപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. മഹേഷ് കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |