
തൊടുപുഴ: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിരന്തരം അവഹേളിക്കുന്നതായി പരാതി. ജില്ലാ ക്രൈംബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐ സജിത സലീമിനെതിരെ യുവമോർച്ച ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ സി.ഐയ്ക്ക് പരാതി നൽകിയത്. പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങൾ നിരന്തരമായി ഷെയർ ചെയ്യുന്നതായാണ് പരാതി. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് ഗോകുൽ ഗോപിനാഥാണ് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |