
കൊല്ലം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗണ്ടിൽ ഗാന്ധി നഗർ17ൽ ഷഹനാസാണ് (28) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ഇയാൾ നേരത്തെയും ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് യുവതി കോടതിയുടെ സംരക്ഷണ ഉത്തരവ് നേടി.
ഈ ഉത്തരവ് നിലനിൽക്കെ, കഴിഞ്ഞമാസം 31 ന് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ ചീത്തവിളിക്കുകയും ആക്രമിക്കുകയും കഴുത്തിലുണ്ടായിരുന്ന ഷാൾ വലിച്ചുമുറുക്കി ശ്വാസതടസമുണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. പള്ളിത്തോട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിരഞ്ജന, സുനിൽ, എ.എസ്.ഐ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |