
ഏലൂർ: ഏലൂർ ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി അഞ്ചു ദിവസം മോഷണം നടത്തിയ കള്ളൻ പെരുമ്പാവൂരിൽ താമസിക്കുന്ന അസാം സ്വദേശി അമീർ ഹംസയെ (26) ഏലൂർ പൊലീസ് പിടികൂടി. തൊണ്ടി മുതൽ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് തൊടുപുഴയിൽ നിന്ന് ഏലൂർ സ്റ്റേഷനിലേക്ക് കൊണ്ടുവരും.
തൊടുപുഴ അമരംകാവ് ക്ഷേത്രമോഷണ കേസിൽ പിടിയിലായ മൂന്നംഗ സംഘത്തിൽപ്പെട്ടയാളാണ് പ്രതി. ഈ സംഘം തന്നെ ആലുവ ചീരക്കട ക്ഷേത്രത്തിലും മോഷണം നടത്തിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇലഞ്ഞിക്കൽ ക്ഷേത്രത്തിലെ മോഷണവിവരവും പുറത്തുവന്നത്. ക്ഷേത്രത്തിലെ സി.സി ടിവിയിൽ അമീർ ഹംസയുടെ ചിത്രം അഞ്ചുദിവസവും പതിഞ്ഞിരുന്നു. മറ്റുള്ളവരും ഇലഞ്ഞിക്കൽ മോഷണത്തിൽ പങ്കാളികളാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഇക്കാര്യം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |