SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

മദ്യപിച്ച് ലക്കുകെട്ട് പരാക്രമം നടത്തിയ യുവതി അറസ്റ്റിൽ

aa

തൃശൂർ: അർദ്ധരാത്രിയിൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി യാത്രക്കാരോട് പണം ആവശ്യപ്പെട്ട് പരാക്രമം കാട്ടിയ യുവതി പിടിയിൽ. ചാഴൂർ സ്വദേശിനി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11ന് രാഗം തിയറ്ററിന് സമീപമായിരുന്നു സംഭവം. വാഹനങ്ങൾ തടഞ്ഞുനിറുത്തി വാഹനങ്ങൾക്ക് മുകളിൽ അടിക്കുകയും യാത്രക്കാരോട് പണം ആവശ്യപ്പെടുകയും ചെയ്തതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവതി വനിതാ എ.എസ്.ഐയുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു യുവതിയെന്നാണ് പൊലീസിന്റെ നിഗമനം. ജോലി തേടിയെത്തിയതായിരുന്നു യുവതിയെന്നും പരാക്രമം കണ്ട് ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഉപേക്ഷിച്ച് പോയെന്നും പറയുന്നു. ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY