SignIn
Kerala Kaumudi Online
Saturday, 12 September 2026 2.08 AM IST

ലോറികളിലെ ബാറ്ററി മോഷണം: പ്രതികൾ അറസ്റ്റിൽ

shaiju

കൊച്ചി: കൊച്ചി തുറമുഖ പരിസരത്ത് നിറുത്തിയിടുന്ന കണ്ടെയ്നർ ലോറികളും ട്രെയ്ലറുകളും കേന്ദ്രീകരിച്ച് ബാറ്ററികൾ മോഷണം നടത്തുന്ന കുറ്റവാളികളെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതികളായ നെട്ടൂർ മണക്കാട്ട് പറമ്പ് കളത്തിപ്പറമ്പ് വീട്ടിൽ ഷൈജു (29), ചോറ്റാനിക്കര കുരീക്കാട് ചന്തപ്പറമ്പ് ചാണയിൽ വീട്ടിൽ ഷഹീർ (36) എന്നിവരാണ് പിടിയിലായത്. മോഷണ മുതലുകൾ കടത്തിക്കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ഷൈജുവിന്റെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വില്ലിംഗ്ടൺ ഐലൻഡിലെ മട്ടാഞ്ചേരി ഹാൾട്ടിൽ നിർത്തിയിട്ട ഐ.സി.ടി ട്രാൻസ്പോർട്ടിംഗ് കമ്പനിയുടെ കണ്ടെയ്നർ ലോറിയിലെ ബാറ്ററികൾ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ബാറ്ററികൾ സഹിതമാണ് പിടികൂടിയത്.

വാഹനമോഷണം, അടിപിടി ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി‌കളാണ് ഇരുവരും. കടത്തിക്കൊണ്ട് പോകുന്ന ബാറ്ററികൾ പശ്ചിമ കൊച്ചി കേന്ദ്രീകരിച്ചുള്ള ആക്രിക്കച്ചവടക്കാർക്കാണ് വിൽക്കുന്നത്. ഹാർബർ, മുളവുകാട് ഭാഗങ്ങളിൽ നിന്ന് മാത്രമായി 20 ഓളം ബാറ്ററികൾ കടത്തിയതായി പൊലീസ് പറഞ്ഞു. എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, സൗത്ത് സി.ഐ റിജിൻ എം. തോമസ്, ഹാർബർ എസ്.എച്ച്.ഒ എ. അഭിജിത്ത്, എസ്.ഐമാരായ ജോസി, പി.അനിൽകുമാർ, ടി.ആർ. ഷിബു. ഒ.എം. ഷിബു, എ.ഇ മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY