SignIn
Kerala Kaumudi Online
Saturday, 12 September 2026 2.25 AM IST

ക്ഷേത്രങ്ങളിലെ ഭണ്ഡാരവും ഫോണുകളും കവർന്ന പൊലീസുകാരൻ അറസ്റ്റിൽ

vipinkumar

തളിപ്പറമ്പ്: ക്ഷേത്രങ്ങളിൽ നിന്ന് മൊബൈൽ ഫോണുകളും ഭണ്ഡാരങ്ങളും കവർച്ച നടത്തിയ കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വെള്ളോറ മഠത്തിൽ വിപിൻ കുമാറാണ് (40) അറസ്റ്റിലായത്. കൃത്യ വിലോപത്തിന് പിരിച്ച് വിടൽ നടപടി നേരിടുന്ന പൊലീസുകാരനാണ് ഇയാൾ,
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനത്തിനെത്തിയവരുടെ മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസുകളിലാണ് അറസ്റ്റ്. മൂന്ന് മൊബൈൽ ഫോണും ആറായിരം രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. നേരത്തേ, അന്നൂരിൽ നിന്ന് മൊബൈൽ മോഷ്ടിച്ചതിന് വിപിൻ കുമാറിന്റെ പേരിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന വിപിൻ കുമാർ കൃത്യമായി ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാലാണ് സസ്‌പെൻഷനിലായത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY