SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

വീടിന്റെ ജനൽച്ചില്ലുകൾ തകർത്ത് പണം കവർന്ന ഒരാൾ അറസ്റ്റിൽ

arrest

മലയിൻകീഴ്: വിളവൂർക്കൽ തുടിപ്പോട്ടുകോണം പ്ലാത്തറത്തലയിൽ വാടക വീട്ടിൽ താമസിക്കുന്ന ഉഷ(58)യുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ജനൽ ചില്ലുകൾ തകർത്ത് പണം കവർന്ന കേസിൽ പള്ളിച്ചൽ മുക്കുനട കലയറക്കോണം സ്വദേശി സുറുമ അനൂപ്(24,സുറുമ)മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 8ന് രാത്രി 12.30ഓടെയായിരുന്നു സംഭവം.

ഉഷയുടെ മകൻ ഷമീറിനോടു വൈരാഗ്യമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിലുണ്ട്. സംഭവസമയത്ത് ഉഷ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതിൽ തുറക്കാൻ ഉഷ തയ്യാറായില്ല.തുടർന്ന് അക്രമികൾ വീടിന്റെ മുന്നിലുള്ള 6 ജനൽ ചില്ലുകളും ടി.വിയും വരാന്തയിലെ അലുമിനിയം കൈവരിയും നശിപ്പിച്ചിരുന്നു.ഹാളിലെ മേശയിൽ സൂക്ഷിച്ചിരുന്ന 80000രൂപ അക്രമികൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY