
ആലപ്പുഴ: ഭാര്യാപിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിലായിരുന്ന യുവാവിനെ ആലപ്പുഴ ഷാഡോ പൊലീസ് സംഘം പിടികൂടി. ഇരവുകാട് അമ്പാടിയിൽ ഉണ്ണിക്കുട്ടൻ (32) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഭാര്യാപിതാവ് അജയകുമാർ താമസിക്കുന്ന ഇരവുകാട് ഉമ്മാപറമ്പ് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, അരിവാൾ രൂപത്തിലുള്ള കത്തികൊണ്ട് കഴുത്തിന് നേരെ വെട്ടുകയായിരുന്നു.
തടഞ്ഞതോടെ ഇടതുകൈമുട്ടിന് താഴ് ഭാഗത്ത് ആഴത്തിൽ പരിക്കേറ്റു. അരിവാളിന്റെ പിടികൊണ്ട് കാലിൽ ഇടിക്കുകയും ചെയ്തു. സംഭവ ശേഷം സ്വന്തം വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ പൊലീസ് സംഘം കണ്ടെത്തി ഇരുവുകാട് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ മുജീബ്, എ.എസ്.ഐ ഉല്ലാസ്, പൊലീസുകാരായ ശ്യാം, ബിജു, ബിനോയ്, അരുൺ എന്നിവരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |