
കൊച്ചി: മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ യൂ ട്യൂബർ മലപ്പുറം മഞ്ചേരി സ്വദേശി രാജൻ ജോസഫ് പുല്ലൂരിനെ ( 49) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കലൂരിൽ താമസിക്കുന്ന കൊല്ലം ശൂരനാട് തെക്ക് സ്വദേശി ആർ.ടി. ആദർശിനെ (29) ആക്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇടപ്പള്ളി ക്ലബ്ബ് ജംഗ്ഷനിലെ മലമേൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഓൺലൈനിന്റെ ഓഫീസിൽ ജൂൺ 19ന് ഉച്ചയ്‌ക്കായിരുന്നു ആക്രമണം. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന താക്കോൽ കൂട്ടത്തിലെ ബ്ലേഡ് ഉപയോഗിച്ച് ആദർശിന്റെ തലയ്‌ക്ക് കുത്തി പരിക്കേൽപ്പിച്ചു. മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാ ദേവി കുഞ്ഞമ്മയെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചതിന് അടൂർ പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |