SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.30 AM IST

മദ്യലഹരിയിൽ പൊലീസ് സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

aa

വടക്കാഞ്ചേരി: മദ്യലഹരിയിൽ പൊലീസ് സ്‌റ്റേഷന്റെ പിൻവശത്തെ കവാടത്തിലൂടെ അകത്ത് കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസറെ (ജി.എസ്.സി.പി.ഒ.) ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വടക്കാഞ്ചേരി കോടതിക്ക് പുറകിൽ താമസിക്കുന്ന ചാത്തൻകോട്ടിൽ മൊയ്‌നുദ്ധീൻ (ഫൈസൽ-41) ആണ് അറസ്റ്റിലായത്.
ജി.എസ്.സി.പി.ഒ. എം.എസ്. കണ്ണന്റെ (43) പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമത്തിന് ശ്രമിച്ചതിനുമാണ് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY