
കൊച്ചി: എറണാകുളം നഗരത്തിലെ കെട്ടിട നിർമ്മാണ സൈറ്റിൽ 1.50 ലക്ഷം രൂപയുടെ മോഷണം. ഇലക്ട്രിക്കൽ മുറി കുത്തിപ്പൊളിച്ച് കിലോ കണക്കിന് ചെമ്പ് പട്ടകളും ചെമ്പ് കണ്ടക്ടറും കവർന്നു.
വളഞ്ഞമ്പലം എ.എം തോമസ് റോഡിലാണ് മോഷണം നടന്നത്. ഇവിടെ നോവൽ വില്ലാസ് ആൻഡ് അപ്പാർട്ട്മെന്റ് എന്ന കെട്ടിട നിർമാണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ അപ്പാർട്ട്മെന്റ് നിർമ്മാണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി എർത്തിംഗ് ഉൾപ്പെടെ ഇലക്ട്രിക്കൽ ജോലികൾക്ക് സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കവർന്നത്.
ശനി. ഞായർ ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനം ഇല്ലായിരുന്നു. ഇന്നലെ രാവിലെ സൂപ്പർവൈസറും തൊഴിലാളികളും എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. അവധിദിവസങ്ങൾ നോക്കി രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |