SignIn
Kerala Kaumudi Online
Friday, 25 September 2026 3.40 AM IST

വെള്ളത്തിലായത് 6.94 കോടി, കോർപ്പറേറ്റ് കള്ളനെ തപ്പി കൊച്ചി പൊലീസ്

ganesh-sanwal
ഗണേഷ് സൻവാൽ

കൊ​ച്ചി​:​ ​സ്വ​ർ​ണ​വും​ ​പ​ണ​വും​ ​അ​ടി​ച്ചു​ ​മാ​റ്റു​ന്ന​ ​അ​ന്യ​സം​സ്ഥാ​ന​ ​ക​ള്ള​ൻ​മാ​രും​ ​ക​വ​ർ​ച്ചാ​ ​സം​ഘ​ങ്ങ​ളും​ ​സൈ​ബ​ർ​ ​ത​ട്ടി​പ്പു​കാ​രും​ ​മ​ല​യാ​ളി​ക്ക് ​പു​ത്ത​രി​യ​ല്ല.​ ​ഇ​തി​നി​ടെ​യാ​ണ് ​ആ​ക്സി​ല​റു​ക​ളും​ ​പു​ള്ള​റു​ക​ളും​ ​സ്‌പ്രെഡ​റു​ക​ളും​ ​അ​ടി​ച്ചു​മാ​റ്റു​ന്ന​ ​കോ​ർ​പ്പ​റേ​റ്റ് ​ക​ള്ള​ൻ​മാ​രു​ടെ​ ​രം​ഗ​പ്ര​വേ​ശം.​ ​ത​ട്ടി​പ്പി​ന്റെ​ ​രം​ഗ​വേ​ദി​ ​കൊ​ച്ചി​യും.

മ​ദ്ധ്യ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​സ്വ​കാ​ര്യ​ ​ക്രെ​യി​ൻ​ ​സ​ർ​വീ​സ് ​സ്ഥാ​പ​നം​ ​ല​ക്ഷ്മി​ ​ക്രെ​യി​ൻ​സ് ​ആ​ൻ​ഡ് ​ട്രെ​യ്ഡേ​ഴ്സ് ​ഉ​ട​മ​ ​വൈ​റ്റി​ല​ ​സ്വ​ദേ​ശി​ ​ഭാ​സി​ ​കെ.​ ​നാ​യ​രാ​ണ് ​(69​)​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​ത്.​ ​മും​ബ​യ് ​താ​നെ​യി​ലെ​ ​എ​സ്.​ജെ​ ​ലോ​ജി​സ്റ്റി​ക്സ് ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​ഉ​ത്ത​രാ​ഖ​ണ്ഡ് ​സ്വ​ദേ​ശി​യു​മാ​യ​ ​ഗ​ണേ​ഷ് ​സ​ൻ​വാ​ൽ​ ​ആ​ണ് ​ത​ട്ടി​പ്പി​ന്റെ​ ​സൂ​ത്ര​ധാ​ര​ക​ൻ.


എ​സ്.​ജെ.​ ​ലോ​ജി​സ്റ്റി​ക്സി​ന്റെ​ ​ച​ര​ക്കു​ ​നീ​ക്ക​ത്തി​ന് 34​ ​ആ​ക്സി​ലു​ക​ളും​ ​(​ ​മ​ൾ​ട്ടി​ ​ആ​ക്സി​ൽ​ ​പ്ലാ​റ്റ്‌​ ​ഫോ​മു​ക​ൾ​)​ 3​ ​പു​ള്ള​റു​ക​ളും​ 2​ ​സ്‌പ്രെഡ​റു​ക​ളും​ ​വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ​ ​ല​ക്ഷ്മി​ ​ക്രെ​യി​ൻ​സു​മാ​യി​ ​ഗ​ണേ​ഷ് ​സ​ൻ​വാ​ൾ​ ​കൊ​ച്ചി​യി​ലെ​ത്തി​ ​ക​രാ​ർ​‌​ ​ഒ​പ്പി​ട്ട​ത് 2025​ ​ജൂ​ൺ​ 23​നാ​യി​രു​ന്നു.​എ​ല്ലാ​ ​മാ​സ​വും​ 10​ന് ​മു​മ്പ് ​വാ​ട​ക​ ​കൃ​ത്യ​മാ​യി​ ​ഒ​ടു​ക്ക​ണ​മെ​ന്നും​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ജി.​പി.​എ​സ് ​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണം​ ​എ​ന്ന​തു​ൾ​പ്പെ​ടെ​ ​ഒ​ട്ടേ​റെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ക​രാ​റി​ലു​ണ്ടെ​ന്ന് ​ഭാ​സി​ ​കെ.​ ​നാ​യ​ർ​ ​പ​റ​യു​ന്നു.


ഒ​രു​ ​മാ​സ​ത്തെ​ ​വാ​ട​ക​ 22.68​ ​ല​ക്ഷം​ ​രൂ​പ​ ​മു​ൻ​കൂ​റാ​യി​ ​കി​ട്ടി​യെ​ങ്കി​ലും​ ​പി​ന്നീ​ട്‌​ ​വാ​ട​ക​ ​ഉ​ൾ​പ്പെ​ടെ​ ​ക​രാ​റി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.​ ​ ഇ​തോ​ടെ​യാ​ണ് ​ഭാ​സി​ ​കെ.​ ​നാ​യ​ർ​ ​ച​തി​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​മും​ബ​യി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ആ​ക്സി​ലു​ക​ളും​ ​പു​ള്ള​റു​ക​ളും​ ​സ​ർ​വീ​സി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​ ​അ​റി​ഞ്ഞു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ക​ട​ത്തി​ക്കൊ​ണ്ട് ​പോ​യ​ ​ശേ​ഷം​ ​ഇ​വ​ ​വാ​ട​ക​യ്ക്ക് ​ന​ൽ​കി​ ​ഉ​ട​മ​യ്ക്ക് ​ന​ൽ​കാ​തെ​ ​സ്വ​ന്തം​ ​അ​ക്കൗ​ണ്ടി​ൽ​ ​കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു.


എ​സ്.​ജെ​ ​ലോ​ജി​സ്റ്റി​ക്സി​ന്റെ​ ​സ്ഥാ​പ​ക​ ​സി.​എം.​ഡി​ ​രാ​ജ​ൻ​ ​ഷാ​യെ​ ​കാ​ണാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ തു​ട​ർ​ന്ന് 6.​ 94​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പി​ന് ​ഗ​ണേ​ഷ് ​സ​ൻ​വാ​ലി​നെ​ ​പ്ര​തി​യാ​ക്കി​ 2026​ ​ഏ​പ്രി​ലി​ൽ​ ​മ​ര​ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ മും​ബ​യ് ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മ​ര​ട് ​പൊ​ലീ​സും​ ​ഭാ​സി​ ​കെ.​ ​നാ​യ​രും​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് 26​ ​ആ​ക്സി​ലു​ക​ളും​ ​ര​ണ്ട് ​പു​ള്ള​റു​ക​ളും​ ​ഒ​രു​ ​സ്‌പ്രെഡ​റും ​പി​ടി​ച്ചെ​ടു​ത്തു.​ ​ഇ​തി​നി​ടെ,​ 15​ ​ദി​വ​സ​ത്ത​നി​കം​ ​ബാ​ക്കി​ ​ആ​ക്സി​ലു​ക​ളും​ ​പു​ള്ള​റും​ ​സ്പെ​ഡ​റും​ ​തി​രി​ച്ചു​ ​ന​ൽ​കാ​മെ​ന്ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​നേ​ടി​പ്പോ​യ​ ​ഗ​ണേ​ഷ് ​സ​ൻ​വാ​ളി​നെ​ ​കു​റി​ച്ച് ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​വി​വ​ര​മി​ല്ല.​ ​


മ​ര​ട് ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​മും​ബ​യി​ൽ​ ​ഒ​രാ​ഴ്ച​ ​നീ​ണ്ട​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ത​യ്യാ​റാ​യി​ല്ല.​ ​ഇ​യാ​ളു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​റ​ദ്ദാ​ക്കാ​നും​ ​അ​റ​സ്റ്റ് ​വാ​റ​ണ്ട് ​സ​മ്പാ​ദി​ച്ച് ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ 2.75​ ​കോ​ടി​ ​രൂ​പ​യും​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ​തി​രി​കെ​ ​കി​ട്ടാ​നു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY