
തൊടുപുഴ: ഗുരുവായൂർ ദേവസ്വംബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാംപ്രതിയെ കുറ്റ വിമുക്തനാക്കി. തൃശൂർ സ്വദേശിഫാരിജാനെയാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2007ലായിരുന്നു കേസിനാസ്ഫദമായ സംഭവം.
തൊടുപുഴ നഗരത്തിൽ തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്ന പ്രതിയും കൂട്ടാളികളും പണം വാങ്ങിയിട്ടും ജോലി നൽകിയില്ലെന്ന പരാതിയിന്മേൽ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധിപ്രഖ്യാപനം. കേസിലെ മൂന്നാംപ്രതി വസന്തനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. രണ്ടാംപ്രതിയെ ഇതുവരെയുംകണ്ടുകിട്ടിയിട്ടില്ല. മൂന്നാംപ്രതിക്കെതിരായ കേസും തുടരുകയാണ്. പ്രതിക്കായി അഡ്വ. നീനു നിഹാരിക ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |