SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.02 AM IST

പോക്‌സോ കേസിൽ 31 വർഷം കഠിനതടവും പിഴയും ശിക്ഷ

accused-ramesh
രമേശ്

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലും കടത്തിക്കൊണ്ടുപോയും പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ. അണക്കര പാമ്പുപാറ അമ്പലമേട് ഭാഗത്ത് പുതിയവീട് വീട്ടിൽ രമേശിനെയാണ് (മോങ്കി- 42) കട്ടപ്പന പോക്‌സോ കോടതി ജഡ്ജ് ജി.ആർ. ബിൽകുൽ ശിക്ഷിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം.

പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുറിയിലും പിന്നീട് തട്ടിക്കൊണ്ടുപോയി കോട്ടയം, മൂന്നാർ, തമിഴ്നാട് എന്നിവിടങ്ങളിൽ വച്ചും പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. മുൻ വണ്ടൻമേട് പൊലീസ് എസ്.എച്ച്.ഒ വി.എസ്. നവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ രജനി ബാലകൃഷ്ണൻ, ആർ. വീണ, ഹരികുമാർ, ഡെജി പി. വർഗീസ്, ബിനീഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരായ ജിനോമോൻ, അൻസൽന എന്നിവർ പ്രോസിക്യൂഷൻ നടപടികൾക്ക് സഹായം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, CRIMENEWS, LATESTNEWS, POCSO CASE, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY