SignIn
Kerala Kaumudi Online
Friday, 02 October 2026 2.41 AM IST

എംഡിഎംയുമായി യുവാക്കൾ പിടിയിൽ  

mdma

ചങ്ങനാശേരി : വിൽപ്പനയ്ക്കായി സൂക്ഷിച്ച 0.685 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ. ചങ്ങനാശേരി അങ്ങാടി കോട്ടക്കൽ വീട്ടിൽ സോണി (23), ചങ്ങനാശേരി കാക്കാംതോട് അറുപറയിൽ വീട്ടിൽ എബി (26) എന്നിവരെയാണ് ചങ്ങനാശേരി പൊലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്.

ചങ്ങനാശേരി ഭാഗത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോണി 2023ൽ ആലുവയിൽ 4 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ്. ചങ്ങനാശേരി ഡി.വൈ.എസ്.പി ആഷാദ്, സി.ഐ അനിൽ ജോർജ്, എസ്.ഐ അഖിൽ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, MDMA, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY