പത്തനംതിട്ട: പതിമൂന്നുകാരനായ ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ (48) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് നാലിന് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രതി സമീപിച്ച് ലൈംഗീക ഉദ്ദേശത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു.
ഇതേ തുടർന്ന് അമ്മയോടൊപ്പം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സർക്കിൾ ഇൻസ്‌പെക്ടർ അരുൺ.എയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ് ഏബ്രഹാം, ബിനോജ്, ഹരി കൃഷ്ണൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അൽസാം, സന്ദീപ്, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |