
കൊച്ചി: കുടുംബവീട്ടിൽ വിദേശമദ്യ വില്പന നടത്തിയ യുവാവിനെ കൈയോടെ പിടികൂടി പൊലീസ്. മട്ടാഞ്ചേരി ചെർളായി 04-946 ൽ ആർ. രാജേന്ദ്ര കമ്മത്തിനെയാണ് (46) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ അടുക്കളയുടെ കബോർഡിൽ ഒളിപ്പിച്ചിരുന്ന 53 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. മാസങ്ങളായി പ്രതിയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുകയായിരുന്നു. മട്ടാഞ്ചേരി, ചെർളായി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് അനധികൃത മദ്യ വില്പന നടത്തിവന്നത്. ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും അവധിയുള്ള ഡ്രൈ ഡേകളിൽ കച്ചവടം പൊടിപൊടിക്കും. തോപ്പുംപടി, മട്ടാഞ്ചേരി, പനയപ്പിള്ളി എന്നിവിടങ്ങളിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നാണ് ഇയാൾ മദ്യം ശേഖരിക്കുന്നത്. ഉയർന്ന വിലയ്ക്കാണ് മറിച്ചു വില്പന.
ഫോർട്ട് കൊച്ചി സി.ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി എസ്.ഐമാരായ ഗീതുമോൾ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്രാൻഡി, റം, വോഡ്ക്ക ഇനങ്ങളിൽപ്പെട്ട 28 വിദേശ നിർമ്മിത മദ്യവും 25 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. പെട്ടെന്ന് കണ്ടെത്താതിരിക്കാനാണ് അടുക്കള ഭാഗത്ത് ഒളിപ്പിച്ചിരുന്നത്. മദ്യം ഒഴിച്ചു കൊടുക്കാൻ ഉപയോഗിക്കുന്ന ചില്ലു ഗ്ലാസുകളും കണ്ടെടുത്തു.
സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ ദിവസവേതന അടിസ്ഥാനത്തിൽ ഓടിക്കുന്ന ഡ്രൈവറാണ് പ്രതി. മുമ്പ് കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ല. ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ സുനിൽ കുമാർ, സീനിയർ സി.പി.ഒ കെ.ടി അനീഷ്, സി.പി.ഒ അജിത്ത്, ഉമേഷ് ഉദയൻ, അഞ്ജു എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
Mattancherry police arrested R. Rajendra Kammatt (46) for illegally selling foreign liquor from his Cherlai home in Kochi. Officers seized 53 bottles of various foreign liquor and beer, hidden in his kitchen cabinet. Police had monitored his activities for months, as he sold liquor at inflated prices, particularly on dry days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |